ഇരുമ്പ് സമഗ്രികള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: ദേശിയപാതയിലെ കടവൂര്‍ പാലത്തിന്റെ പണിക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പ്
കമ്പികളും ചാനലുകളും പ്ലേറ്റുകളും മോഷ്ടിച്ച പ്രതി പിടിയില്‍. മങ്ങാട് കൊച്ചു
വിള വീട്ടില്‍ സുനില്‍(49) ആണ് അഞ്ചാലൂംമൂട് പോലീസിന്റെ പിടിയിലായത്. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികള്‍ കഴിഞ്ഞ ദിവസം അതിരാവിലെ ഫൈബര്‍ വള്ളത്തിലെത്തിയ പ്രതി മോഷ്ടിക്കുകയായിരുന്നു.
150 കിലോയോളം ഇരുമ്പ് പ്രതിയില്‍ നിന്നും പോലീസ് പിടികൂടി.

Advertisement