വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ അടക്കം അംഗീകാരങ്ങൾ ജില്ലയിൽ നിന്നും നാലുപേർ ഏറ്റുവാങ്ങി

കൊല്ലം: എക്സൈസ് വകുപ്പിലെ വിവിധ മേഖലകളിലെ പ്രവർത്തന മികവുകൾക്കാണ് ബഹുമാനപ്പെട്ട എക്സൈസ് മന്ത്രി മെഡലുകൾ നൽകിയത്.

 വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് രണ്ടുപേരും ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡിന് രണ്ടുപേരും അടക്കം നാലു പേർക്കാണ് പേരാണ് മെഡലുകൾ ഏറ്റുവാങ്ങിയത് .

തൃശ്ശൂർ എക്സൈസ് അക്കാദമിയിൽ വച്ച് 19/1/24 നടന്ന പ്രത്യേക ചടങ്ങിൽ ബഹു. എക്സൈസ് മന്ത്രി ശ്രീ .എം. ബി. രാജേഷ് അവർകളാണ് അവാർഡുകൾ നൽകിയത്.

അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വി. റോബർട്ട്, എക്സൈസ് ഇൻസ്പെക്ടർ ഡി .എസ് മനോജ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി. എൽ .വിജിലാൽ വനിതാ സിവിൽ ഓഫീസർ ശാലിനി ശശി എന്നിവരാണ് അംഗീകാരങ്ങൾക്ക് അർഹരായത്.

കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തന മികവ് പരിഗണിച്ചാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എക്സൈസ് മെഡലുകൾ നൽകുന്നത്. 2022 വർഷത്തിലെ വിശിഷ്ട സേവന മെഡൽ ആണ് ഇപ്പോൾ വിതരണം ചെയ്തത് .

മുൻ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന വി. റോബർട്ടിന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2015 ലെ വിശിഷ്ട സേവനത്തിനുള്ള എക്സൈസ് മെഡലും ലഭിച്ചിട്ടുണ്ട്. കൂടാതെ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന് ഉള്ള 2022 ലേ എക്സൈസ് കമ്മീഷണർ ഏർപ്പെടുത്തിയ കർമശ്രേഷ്ഠ പുരസ്കാരം ലഭിച്ച പ്രഥമ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ കൂടിയാണ്.

കൊട്ടാരക്കര നെടുവത്തൂർ സ്വദേശിയാണ്. ഇപ്പോൾ ആലപ്പുഴ വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയി ജോലി നോക്കുന്നു.

നെടുവത്തൂർ ജസ്റ്റിൻ ഹൗസിൽ മൈക്കിൾ വിശ്വാസത്തിന്റെയും, A.M. ഫ്രാൻസിനാളുടെയും മകനാണ് .

എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് . അവാർഡ്

ഇപ്പോൾ കൊല്ലം തങ്കശ്ശേരി’ ഋതു’ വിൽ താമസം.ഭാര്യ എസ്.ബി.ഐ ജീവനക്കാരിയായ റുഫീന റോബർട്ട്. മക്കൾ വിദ്യാർത്ഥികളായ റയൻ ജൊവാൻ റോബർട്ട് ,ഋതു മറിയ റോബർട്ട് എന്നിവർ.

          എഴുകോൺ എക്സൈസ് റേഞ്ച് ഓഫീസിലെ വനിത സിവിൽ എക്സൈസ് ഓഫീസറായ ശാലിനി ആണ് എക്സൈസ് മെഡൽ ലഭിച്ച മറ്റൊരു വ്യക്തി .

എക്‌സൈസ് ഡിപ്പാർട്ട്മെന്റിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറായി 2014 ൽ സർവിസിൽ പ്രവേശിച്ച ടി ആൾ 46 ഓളം ndps അബ്കാരി case കണ്ടെടുക്കുവാനും 235 ഓളം NDPS അബ്കാരി കേസുകളുടെ കുറ്റപത്രം തയ്യാറാക്കുവാനും മേലുദ്യോഗസ്ഥരെ സഹായിച്ചു.

7 ഗുഡ് സർവീസ് എൻട്രി 1 കാഷ് റിവാർഡ് 3 ലെറ്റർ ഓഫ് അപ്രീസിയേഷൻ എന്നിവ ലഭിച്ചിട്ടുണ്ട്.

കൊല്ലം തൃക്കരുവ കാഞ്ഞാവെളി ദേശത്ത് ലക്ഷ്മീ നിലയത്തിൽ വിനോദിന്റെ ഭാര്യ ആണ് ശാലിനി ശശി.

പിതാവ് ശശിധരൻ പിളള .മാതാവ് മല്ലിക.
മക്കൾ- വിസ്മയ,വിനയ.

ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന എക്സൈസ് വകുപ്പിലെ ജീവനക്കാർക്ക് സർക്കാർ ഉത്തരവ് പ്രകാരം എക്സൈസ് കമ്മീഷണർ ആണ് ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതി അനുവദിച്ച് ഉത്തരവാകുന്നത്.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ ആണ് എക്സൈസ് കമ്മീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതി ഏറ്റുവാങ്ങിയത് .

എക്സൈസ് കമ്മീഷണറുടെ സ്റ്റേറ്റ് എൻഫോഴ്സ് മെന്റ് സ്ക്വാഡിലെ അംഗവും കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉം ആയ ശ്രീ. ഡി. എസ്സ് മനോജ് കുമാറിന് മികച്ച എൻഫോഴ്സ്മെന്റ് പ്രവർത്തനം കാഴ്ച വെച്ചതിന് ഡിക്റ്ററ്റീവ് എക്സലൻസ് മേഖലയിൽ ബാഡ്ജ് ഓഫ് എക്സലൻസും, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)ഉം വിമുക്തി കോ-ഓർഡിനേറ്റർ ,വിമുക്തി ലൈബ്രറിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ.പി. എൽ വിജിലാലിന് കമന്‍റബിൾ വർക്ക്സ് ഡൺ ഇൻ ദ ഫീൽഡ് ഓഫ് ഡ്രഗ്സ് അവയർനസ് ആക്ടിവിറ്റീസ് വിഭാഗത്തിലും ബാഡ്ജ് ഓഫ് എക്സലൻസ് പുരസ്കാരത്തിന് അർഹരായത്.

ശ്രീ. ഡി. എസ്സ് മനോജ് കുമാറിന് 2012, 2014 വർഷങ്ങളിൽ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും ശ്രീ. പി. എൽ വിജിലാലിന് 2021 വർഷത്തെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും 2022 വർഷത്തെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരവും ലഭ്യമായിട്ടുണ്ട്.

ഡി.എസ്സ് മനോജ് കുമാർ കൊല്ലം ശക്തികുളങ്ങര മനോജ് വിഹാറിൽ ആണ് താമസം. ഭാര്യ ശ്രീജ(സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ,ഉമയനല്ലൂർ ),വിദ്യാർത്ഥിനിയായ നേഹ മനോജ് മകളുമാണ്.

ശ്രീ. പി.എൽ.വിജിലാൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് മാധവത്തിൽ ആണ് താമസം. ഭാര്യ അനുപമ(പോസ്റ്റൽ അസിസ്റ്റൻറ്,മണക്കാല പോസ്റ്റ് ഓഫീസ്)വിദ്യാർത്ഥികളായ അശ്വനിലാലും ഉണ്ണിമാധവും മക്കളാണ്.

Advertisement