രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

ശാസ്താംകോട്ട : യൂത്ത് കോൺഗ്രസ്സ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് ഭരണിക്കാവിൽ റോഡ് ഉപരോധിച്ചു.കോൺഗ്രസ് ഭവനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ ടൗൺ ചുറ്റിയ ശേഷമാണ് ട്രാഫിക് ഐലന്റിന് സമീപം റോഡ് ഉപരോധിച്ചത്.തുടർന്ന് ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമം തർക്കത്തിൽ കലാശിച്ചു.

പിന്നീട് വനിതാ പ്രവർത്തകരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്കു മാറ്റി.ഇവരെ രാത്രിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ,സുഹൈൽ അൻസാരി,ഹാഷിം സുലൈമാൻ,ഷാഫി ചെമ്മാത്ത്,അഡ്വ.സിനി,വൈ.നജീം,സുരേഷ് ചന്ദ്രൻ,അബ്ദുൾ റഷീദ്,ബിജു ആദി,ഉമേഷ് കുന്നത്തൂർ, അനീഷ സജീവ്,ലോജു ലോറൻസ്,ഹരി പുത്തനമ്പലം,ഹരി ഗോവിന്ദ്,ആകാശ് മുക്കട,അജ്മൽ അർത്തിയിൽ,വൈ.ഷാജഹാൻ,
കാരയ്ക്കാട്ട് അനിൽ,തുണ്ടിൽ നൗഷാദ്,പി.എം സെയ്ദ് എന്നിവർ നേതൃത്വം നൽകി.

Advertisement