കാരൂര്‍കടവില്‍ പള്ളിക്കലാറ്റില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Advertisement

കരുനാഗപ്പള്ളി. പള്ളിക്കലാറ്റില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ പത്താം ക്ലാസ് കാരിയായ സജാദ് ഫാത്തിമയുടെ മൃതദേഹമാണ് കാരൂർ കടവ് പാലത്തിന് വടക്ക് വശത്ത് നിന്നും കിട്ടിയത്. തൊടിയൂർ കാരൂർക്കടവു പാലത്തിൽ നിന്നാണ് സജാദ് ഫാത്തിമ രാവിലെ ആറ്റിലേക്ക് ചാടിയത്. സൈക്കിളും ചെരുപ്പും റോഡ് സൈഡിൽ ഇരിക്കുന്നത് കണ്ട് സമീപത്തെ CCTV പരിശോധിച്ചതിൽ നിന്നാണ് സംഭവം വ്യക്തമായത്.രാവിലെ ആറ് മണിയൊടെ വീടിന് സമീപത്ത് ടൂഷന് പോകാനൊരുങ്ങിയ കുട്ടി പാലത്തിലെത്തി ചാടുകയായിരുന്നു .രാത്രിവരെ തെരച്ചിൽ തുടര്‍ന്നെങ്കിലും ആളെ കണ്ടെത്താനായില്ല.

Advertisement