കൊല്ലം . മലയാളിയുടെ പെരിയ കലോത്സവത്തിന് കൊല്ലത്ത് തിരി തെളിഞ്ഞു.
കൊല്ലം ആശ്രാമം മൈതാനത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ 62-ാമത് സ്കൂൾ കലോത്സവം ഉത്ഘാടനം ചെയ്തു.
വൈവിധ്യങ്ങൾ തകർത്താൽ കലയെ പിന്നോട്ടടിക്കലാവും ഉണ്ടാവുക എന്നും മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ കുട്ടികള്‍ പോകാതിരിക്കാനുള്ള വഴിയാകണം കലാപരിശീലനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറഞ്ഞു.24 വേദികളിലായിട്ടാണ് കലാമത്സരങ്ങൾ നടക്കുക.
ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തി.
പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖരും പങ്കെടുത്ത ഉത്ഘാടന ചടങ്ങ്
കൊല്ലത്തെ രാഷ്ട്രീയ – സാംസ്കാരിക ചരിത്രം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി നാനാത്വത്തിൽ ഏകത്വം എന്ന ആശയം തകർക്കാൻ ശ്രമം
നടക്കുന്നുവെന്നു പ്രതികരിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുക്കുക.
ഇന്ന് 23 വേദികളിൽ മത്സരങ്ങൾ നടക്കും.
പ്രധാനവേദിയിൽ ഹൈസ്കൂൾവിഭാഗം വിദ്യാർഥികളുടെ മോഹിനിയാട്ടത്തോടെയാണ് മത്സരങ്ങൾ തുടങ്ങിയത്.