സേവനങ്ങൾ തടസ്സപ്പെടും

ഇൻഫർമേഷൻ കേരളാ മിഷൻ തയ്യാറാക്കിയ  കെ സ്മാർട്ട് സോഫ്റ്റ് വെയർ ന​ഗര സഭയിൽ വിന്യസിച്ച് ഭരണസംവിധാനം ജനുവരി 1 മുതൽ ഡിജിറ്റലൈസ് ചെയ്യുന്നു. ​ന​ഗരസഭയിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് പൊതുജനങ്ങൾ നേരിട്ട് വരാതെ പൂർണ്ണമായും ഓൺലൈൻ വഴി ലഭിക്കുന്ന സംവിധാനമാണ് കെ സ്മാർട്ട്. ഇതിന്റെ ഭാ​ഗമായി ഡാറ്റാ പോർട്ടിം​ഗ് പൂർത്തീകരിക്കുന്നതിനായി കൊട്ടാരക്കര ന​ഗരസഭയിൽ നിന്നും ലഭിക്കുന്ന സേവനങ്ങളായ ജനന, മരണ, വിവാഹ രജിസ്ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ എന്നിവ 27 മുതൽ അഞ്ച് ദിവസം തടസ്സപ്പെടും.

Advertisement