വയോധികക്ക് അധ്യാപികയായ മരുമകളുടെ ക്രൂരമർദ്ദനം, ആളെ കണ്ടെത്തി സോഷ്യൽ മീഡിയ

തേവലക്കര : വയോധികക്ക് അധ്യാപികയായ മരുമകളുടെ ക്രൂരമർദ്ദനം . കുടുംബ വഴക്കിന്റെ പേരിലായിരുന്നു മർദ്ദനം. സംഭവത്തിൽ മരുമകളെ അറസ്റ്റ് ചെയ്ത തെക്കുംഭാഗം പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു.



80 വയസ്സുകാരിയായ കൊല്ലം തേവലക്കര സ്വദേശിനി ഏലിയാമ്മയ്ക്ക് ഒരു വർഷത്തിലേറെയായി ഏൽക്കേണ്ടി വരുന്ന ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. സ്വീകർണമുറിയിൽ വന്നിരുന്ന ഏലിയാമ്മയോട് എഴുന്നേറ്റ് പോകാൻ ആജ്ഞാപിക്കുന്നതും കേൾക്കാതിരുന്നപ്പോൾ കസേരയിൽ നിന്ന് ഉന്തിവീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് വീഡിയോയിൽ എടുക്കുന്ന ആരോ പുരുഷനെ മേൽവസ്ത്രം ഉയർത്തിക്കാട്ടി പ്രതി അധിക്ഷേപിക്കുന്നതും കാണാം.



മർദ്ദിക്കുന്നത് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് ആണെന്ന് കണ്ടെത്തിയത് സോഷ്യൽ മീഡിയ വഴി ആണ്. കഴിഞ്ഞദിവസം ഉണ്ടായ മർദ്ദനത്തിൽ പരിക്കേറ്റ ഏലിയാമ്മ തെക്കുംഭാഗം പോലീസിൽ പരാതി നൽകി. മകൻ വീട്ടിൽ ഇല്ലാത്ത സമയത്ത് മരുമകൾ ക്രൂരമായി മർദ്ദിക്കുന്നു എന്നായിരുന്നു പരാതി.



പരാതിയ്ക്ക് പിന്നാലെ മാസങ്ങൾക്ക് മുൻപുള്ള മർദ്ദന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.


വയോധികയുടെ പരാതിയെ തുടർന്ന് തെക്കുംഭാഗം പോലീസ് മഞ്ജു മോളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു., വധശ്രമത്തിനും സീനിയർ സിറ്റിസൺ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് മഞ്ജു മോളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി

Advertisement