വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കരുനാഗപ്പള്ളി:- വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോഴിക്കോട്, തട്ടാരയ്യത്ത് അഫ്സൽ(34) ആണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ കരുനാഗപ്പള്ളി കോഴിക്കോട്, മീൻമുക്കിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ അഫ്സൽ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു കാർ ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് അരികിലെ പോസ്റ്റിൽ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ബുധനാഴ്ച വൈകിട്ട് 4 മണിയോടെ മരണപ്പെടുകയായിരുന്നു.എഐവൈഎഫ് മുൻ മണ്ഡലം സെക്രട്ടറിയായിരുന്നു. പിതാവ് :അഹമ്മദ് കുഞ്ഞ്. മാതാവ്: ഖദീജ. സഹോദരി അഫ്‌സാന. ഇന്ന് (വ്യാഴം) വൈകിട്ട് കോഴിക്കോട് മുസ്ലിം ജമാ അത്തിൽ ഖബറടക്കും.

Advertisement