ബ്രൂക്ക് എക്‌സലൻസ് അവാർഡ് ഇന്ന് ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും

ശാസ്താംകോട്ട . കേരളത്തിന്റെ കല സാംസ്കാരിക സാമൂഹിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ശാസ്താം കോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ നൽകിവരുന്ന ബ്രൂക്ക് എക്‌സലൻസ് അവാർഡ് ഇത്തവണ യൂണിസെഫ് ഗുഡ്‌വിൽ അംബാസിഡറും ഡിഫറെൻറ് ആർട്ട് സെന്റർ സ്ഥാപകനുമായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് വാർഷികദിനമായ ആയ നവംബർ 14 ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സമ്മാനിക്കും.

ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി അഡ്വ. എച്ച്. രമണൻ, ചാർട്ടേഡ്‌ അക്കൗണ്ടന്റ് ജോയ് മോൻ എന്നിവരടങ്ങുന്ന ജൂറിയാണ് ഗോപിനാഥ് മുതുകാടിനെ നാലാമത് ബ്രൂക്ക് എക്‌സലൻസ് അവാർഡിനായി തെരഞ്ഞെടുത്തത്. കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും മാതാപിതാക്കളുടെയും ജീവിതത്തിന്റെ ചാലക ശക്തിയായി മാറിയ ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് ജൂറി ചെയർമാൻ കൂടിയായ ചലച്ചിത്ര സംവിധായകൻ ബ്ലെസി അഭിപ്രായപ്പെട്ടു. 51000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രൗഡമായ ചടങ്ങില്‍ സമ്മാനസമര്‍പ്പണം നടക്കും. ചെയര്‍മാന്‍ റവ.ഫാദർ ഡോ.എബ്രഹാം തലോത്തിൽ അധ്യക്ഷതവഹിക്കും.

Advertisement