കൊട്ടിയത്ത് 5.6 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

ബംഗാളിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വന്ന് മൊത്തമായും ചില്ലറയായും വിൽപ്പന നടത്തിവന്ന രണ്ട് അതിഥി തൊഴിലാളികളെ അരചാക്ക് കഞ്ചാവുമായി കൊട്ടിയത്ത് വച്ച് കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.പശ്ചിമ ബംഗാൾ കച്ച് ബീഹാർ സീതാർകുറ്റി പാവർഥനയിൽ രബീന്ദ്രബർമൻ(34) ഗോവിന്ദ് സർക്കാർ (36) എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്നും 5.6 കിലോ കഞ്ചാവും ഇത് കടത്തികൊണ്ടു വന്ന സ്കൂട്ടറും പിടിച്ചെടുത്തു.ഗോവിന്ദ് സർക്കാർ ആണ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചത്.രബീന്ദ്രബർമ്മൻ്റെ സ്കൂട്ടറിൽ ഇരുവരും ചാക്കിൽ കെട്ടി കഞ്ചാവ് കൊട്ടിയത്തേക്ക് കൊണ്ടു വരുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. ഇരുവരും ഗാർഡൻ നിർമ്മാണ തൊഴിലാളികളുടെ മറവിലായിരുന്നു കഞ്ചാവ് വിൽപ്പനയും താമസവും നടത്തിവന്നത്. രബീന്ദ്രവർമ്മൻ 10 വർഷമായി കൊട്ടിയത്ത് താമസിച്ചു വരികയായിരുന്നു.ഇയാൾക്ക് മയക്കുമരുന്നു ശൃംഗലയുമായി വലിയ ബന്ധങ്ങളുണ്ടെന്നും മൊത്തമായും ചില്ലറയായും കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisement