കേച്ചേരി സാമ്പത്തിക തട്ടിപ്പ്: റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കൊല്ലം: കേച്ചേരി ചിട്ടി, കേച്ചേരി പ്രൈവറ്റ് ലിമിറ്റഡ്, കെച്ചേരി നിധി ലിമിറ്റഡ് എന്നിവ നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം രജിസ്റ്റാര്‍ ഓഫ് കമ്പനിസിനെ ചുമതലപ്പെടുത്തിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. കേച്ചേരി സ്ഥാപനങ്ങള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി നല്‍കിയ നിവേദനത്തിന് നല്‍കിയ മറുപടിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് കോര്‍പ്പറേറ്റ് അഫേഴ്‌സിന്റെ ഓഫീസില്‍ നിന്നാണ് രേഖാമൂലം അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് എംപി നല്‍കിയ പരാതി ഡയറക്ടര്‍ ജനറല്‍ ഓഫ് കോര്‍പ്പറേറ്റ് അഫേഴ്‌സിന് കൈമാറിയിരുന്നു.

Advertisement