ട്രെയിനിടിച്ച് യുവാവ് മരിച്ചു

കൊല്ലം: ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നുവന്ന യുവാവ് ട്രെയിനിടിച്ച് മരിച്ചു. തിരുവനന്തപുരം അയനിയർത്തല രാജ്ഭവനി രാജേന്ദ്രന്റെ മകൻ സൂരജ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോം ആരംഭിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. ജാംനഗറർ തിരുനൽവേലി എക്‌സ്പ്രസ് കൊല്ലെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൂരജിനെ കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement