പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൃത്താദ്ധ്യാപകന്‍ അറസ്റ്റില്‍

Advertisement

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൃത്താദ്ധ്യാപകന്‍ അറസ്റ്റില്‍. ചടയമംഗലം, കുമ്മിള്‍ സ്വദേശി ഡാന്‍സ് മാസ്റ്റര്‍ സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കല്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് കുട്ടികളെ നൃത്തം പഠിപ്പിക്കുമായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ അദ്ധ്യാപകരെ വിവരമറിയിച്ച് കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വര്‍ഷങ്ങളായി കുട്ടികളെ നൃത്തം പഠിപ്പിച്ചുവരികയായിരുന്നു സുനില്‍ കുമാര്‍. നൃത്തം പഠിപ്പിക്കാനെത്തി രക്ഷിതാക്കളുടെ വിശ്വാസം പിടിച്ചുപറ്റിയതിന് ശേഷം കുട്ടികളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ 2019-ലും സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. പാങ്ങോട് പോലീസാണ് അന്ന് സുനില്‍ കുമാറിനെതിരെ കേസെടുത്തത്. തുടര്‍ന്ന്, റിമാന്‍ഡിലായ ഇയാള്‍ 60 ദിവസം ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്. ഇയാള്‍ മറ്റ് കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Advertisement