50 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് അട്ടിമറി വിജയം
ശൂരനാട് വടക്ക് . 50 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ശൂരനാട് വടക്ക് കളീക്കത്തറ ക്ഷീരോല്പാദക സഹകരണ സംഘം കോൺഗ്രസ് പിടിച്ചെടുത്തു.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിൽ പഞ്ചായത്തംഗവുമായ കെ.പ്രദീപ് പ്രസിഡന്റ് ആയിരുന്ന സംഘത്തിന്റെ ഭരണമാണ് വാശിയേറിയ പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് പിടിച്ചെടുത്തത്.9 അംഗ ഭരണസമിതിയിൽ 5 പേർ കോൺഗ്രസിൽ നിന്നും 4 പേർ എൽഡിഎഫിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.സുരേഷ്.വി,
ഗോപാലകൃഷ്ണ പിള്ള,മണിയൻ പിള്ള,തുളസീധരൻ പിള്ള,പ്രസന്ന എന്നിവരാണ് കോൺഗ്രസിൽ നിന്നും
തെരഞ്ഞെടുക്കപ്പെട്ടത്.സോമൻ,ലീല ,രമ,രവികുമാർ എന്നിവരാണ്
എൽഡിഎഫ് പ്രതിനിധികൾ.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള
തെരഞ്ഞെടുപ്പ് 17ന് നടക്കും.അര നൂറ്റാണ്ടിനു ശേഷം കളീക്കത്തറ ക്ഷീര സംഘം ഭരണം പിടിച്ചെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ശൂരനാട് വടക്ക് കോൺഗ്രസ് നേതൃത്വത്തിൽ പ്രകടനം നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ്.ശ്രീകുമാർ,എച്ച്.അബ്ദുൾ ഖലീൽ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാല കുറുപ്പ്,ആർ.നളിനാഷൻ,ലത്തീഫ് പെരുംകുളം,ഇ.വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.