ആയിക്കുന്നത്ത് സ്കൂളില്‍ നിന്നും കാണാതായ കുട്ടി സുരക്ഷിതന്‍

ശാസ്താംകോട്ട. ആയിക്കുന്നത്ത് സ്കൂളില്‍ നിന്നും കാണാതായ കുട്ടി സുരക്ഷിതന്‍. കുട്ടി കായംകുളത്തെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും കായംകുളം സ്വദേശിയുമായ കുട്ടിയെ സ്കൂളില്‍ നിന്നും കാണാതാവുകയായിരുന്നു. ഇന്ന്(ചൊവ്വ) രാവിലെ സ്‌ക്കൂളിലെത്തിയ വിദ്യാര്‍ത്ഥി 11.30 ഓടെ ഇന്റര്‍വെല്‍ സമയത്ത് ബാത്ത്‌റൂമില്‍ പോയിരുന്നു.മറ്റ് കുട്ടികള്‍ ക്ലാസ്സില്‍ തിരിച്ചെത്തിയിട്ടും കുട്ടി എത്തിയിരുന്നില്ല.

തുടര്‍ന്ന് അധ്യാപകര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ നിന്ന് കൊണ്ട് താന്‍ ഉടന്‍ എത്താമെന്ന് കുട്ടി അറിയിച്ചു.പിന്നീടും എത്താതിരുന്നതിനെ തുടര്‍ന്ന് നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായ വിവരം സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ശൂരനാട് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി. മയ്യത്തുംകര മതസ്ഥാപനത്തില്‍ നിന്നാണ് കുട്ടി പഠിച്ചിരുന്നത്.വീട്ടില്‍നിന്നും മാറിയതിന്‍റെ സമ്മര്‍ദ്ദം മൂലംമാണ് തനിയേ വീട്ടിലേക്കു പോയത്. കുട്ടിയെ ശൂരനാട് പൊലീസ് കോടതിയില്‍ ഹാജരാക്കും.

Advertisement