കുണ്ടറയിൽ എംഡിഎംഎയുമായി  രണ്ടുപേർ അറസ്റ്റിൽ

കുണ്ടറ:  എംഡിഎംഎയുമായി  രണ്ടുപേർ അറസ്റ്റിൽ . പെരിനാട് വെള്ളിമൺ വെസ്റ്റ് പോസ്റ്റ് ഓഫീസ് പരിധിയിൽ അശ്വിൻ നിവാസിൽ അശ്വിൻകുമാർ (23), പെരുമ്പുഴ പെരിഞ്ഞേലിൽ ജയന്തി കോളനിയിൽ മധു ഭവനിൽ  ജാങ്കോ എന്ന  അറിയപ്പെടുന്ന വർഗ്ഗീസ് നെൽസൺ( 23)  എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. 23 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു.
ഇന്ന് രാവിലെ 11 മണിക്ക് പെരുമ്പുഴ റേഡിയോ മുക്കിന് സമീപം മുല്ലശ്ശേരിക്കാവിന് അടുത്തുള്ള രഹസ്യസങ്കേതത്തിൽ  എം ഡി എം എ  വിൽപ്പന നടത്തുന്നതിനിടയിൽ ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്, കുണ്ടറ ഇൻസ്പെക്ടർ എസ്എച്ച്ഒ ആർ. രതീഷ്, എസ്.ഐ അനീഷ് ബി എന്നിവരുൾപ്പെട്ട പ്രത്യേകസംഘം ഇവരെ വലയിലാക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ എറണാകുളത്തു നിന്നും വാങ്ങിയതാണെന്നും, ചില്ലറ വിൽപ്പനയ്ക്കു വേണ്ടി കൊണ്ടുവന്നതാണെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. 
ജാങ്കോ എന്ന വർഗ്ഗീസ് നെൽസൺ 2020 മുതൽ 2023 വരെയുള്ള കാലയളവിൽ 6  മയക്കുമരുന്നു  കേസുകളിൽ പ്രതിയാണ്.

Advertisement