പി എസ് സിയെ, അറിയുക ബോധവത്കരണ സെമിനാർ വികാസില്‍

Advertisement

ചവറ. കേരള പി. എസ്. സി എംപ്ലോയീസ് യൂണിയൻ സുവർണ്ണ ജൂബിലിയുടെ ഭാഗമായി യൂണിയനും ചവറ വികാസ് ലൈബ്രറിയും സംയുക്തമായി പി. എസ്. സി ബോധവത്കരണ ക്ലാസ്സ്‌ നടത്തുന്നു .2023 ജൂലൈ 9 ഞായറാഴ്ച രാവിലെ 9.30 മുതൽ വികാസ്ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘പി. എസ്. സി യെ അറിയുക’ എന്ന പരിപാടി കേരള പി. എസ്. സി. എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന ട്രഷറർ ടി കെ വിജയൻ ഉത്ഘാടനം ചെയ്യുന്നു. തുടർന്ന് വിഷയ വിദഗ്ധർ ക്ലാസുകൾ നയിക്കും. പി. എസ്. സി പരീക്ഷ തയാറെടുക്കുന്നവർക്ക് ബോധവൽക്കരണത്തിനും സംശയനിവാരണത്തിനുമായാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement