ചിത്രകാരന്‍ നമ്പൂതിരിക്ക് ചിത്രങ്ങൾ വരച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു സ്കൂൾ കുട്ടികൾ

Advertisement

കരുനാഗപ്പള്ളി. ഇന്ന് അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് സ്കൂൾ കുട്ടികൾ ചിത്രങ്ങൾ വരച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളാണ് കേരളത്തിന്റെ പ്രിയങ്കരനായ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് അവരുടെ ചിത്രങ്ങളിലൂടെ ശ്രദ്ധാഞ്ജലി അർപ്പിച്ചത്. നിരവധി കുട്ടികള്‍ പങ്കെടുത്ത പരിപാടി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ക്ലാസ്സ് മുടക്കം വരാതെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് കുട്ടികൾ ചിത്രരചന നടത്തിയത്. സ്കൂൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് ഡോക്ടര്‍ പാർവ്വതി ബി രവി, എസ് ആര്‍ ജി കൺവീനർ ജി മോഹനൻ, അനഘ,അർച്ചിത ബിനു, തീർത്ഥ എന്നിവർ നേതൃത്വം നല്‍കി. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജി അമ്പിളി അനുസ്മരണം നടത്തി.

Advertisement