ഇരുചക്രവാഹനങ്ങൾ മോഷണം ചെയ്തു രൂപഭേദം വരുത്തി വില്‍ക്കുന്ന ‘ചെറിയ ബിസിനസ്’, വാഹനമോഷ്ടാക്കൾ പിടിയിൽ

കുണ്ടറ .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു രൂപഭേദം വരുത്തി ലഹരിമരുന്ന് കച്ചവടത്തിനും മറ്റും ലഹരി കച്ചവടക്കാർക്ക് ചെറിയ വിലയ്ക്ക് നൽകി വരുന്ന ആളാണ് പിടിയിലായത് പെരുമ്പുഴ അമ്പി പൊയ്കയിൽ ശോബി ഭവനം വീട്ടിൽ ശോഭൻ മകൻ ശോഭിത് വയസ് 20 ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്.

പ്രായപൂർത്തി ആവാത്ത നിയമവുമായി സമരസപ്പെടാത്ത കുട്ടിയും മോഷണത്തിൽ ഉൾപ്പെട്ടിരുന്നു. പ്രായപൂർത്തി ആവാത്ത ആളെ ജുവനയിൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും വാഹനത്തിൻറെ നമ്പർ പ്ലേറ്റും മറ്റും നശിപ്പിച്ച് തിരിച്ചറിയാത്ത വിധത്തിൽ ആക്കി ചെറുകിട ലഹരി കച്ചവടക്കാർക്ക് കൊടുക്കുന്നതാണ് ഇവരുടെ സംഘത്തിൻറെ രീതി. ദിവസങ്ങൾ നീണ്ട ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ വാഹനമോഷണം നടത്തിവരുന്ന സംഘങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു. ശാസ്താംകോട്ട ഡി.വൈ.എസ്. പി എസ് ഷെരീഫിന്‍റെ നിര്‍ദ്ദേശാനുസരണം കുണ്ടറ പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ആര്‍. രതീഷിന്‍റെ നേതൃത്വത്തില്‍ എസ്. ഐ മാരായ അനീഷ്‌. ബി, ദീപു പിള്ള, ,സി .പി ഓ മാരായ അന്‍സര്‍, മെൽബിൻ , അൻസിഫ് , അരുൺ വി രാജ്, സുനിലാൽ, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

Advertisement