എസ് പി സി ; ശില്പ ശാല സംഘടിപ്പിച്ചു

Advertisement


കരുനാഗപ്പള്ളി.സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ശില്പശാല കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പക്ടർ ഷാജിമോൻ
ഉദ്ഘാടനം ചെയ്തു.പുതിയ എസ് പി സി കേഡറ്റുകളും രക്ഷാകർത്താക്കളും പങ്കെടുത്ത ശില്പശാലയിൽ പദ്ധതിയുടെ ലക്ഷ്യവും, ഏറ്റടുക്കാൻ പോകുന്ന വിവിധ പ്രവർത്തനങ്ങളും വിശദീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മിദേവി പി അദ്ധ്യക്ഷയായി.ജെ പി ജയലാൽ, സക്കീർ ഹുസൈൻ (പോലീസ് ഓഫീസർ) വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു. സി പി ഒ സാബുജാൻ സ്വാഗതവും എ സി പി ഒ ബിന്ദു വി നന്ദിയും അറിയിച്ചു


Advertisement