തീരദേശവാസികള്‍ക്കായി പള്ളിത്തോട്ടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്

Advertisement

കൊല്ലം.പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തീരദേശവാസികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കടലോര ജാഗ്രതാ സമിതിയുടേയും പള്ളിത്തോട്ടം പോലീസിന്റേയും നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ പറ്റിയും അവയുടെ ദൂഷ്യ വശങ്ങളെ പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കി. ലഹരി ഉപയോഗമോ വ്യാപാരമോ ശ്രദ്ധയില്‍പെട്ടാല്‍ അവ എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും, കുട്ടികളില്‍ ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മടി കൂടാതെ അവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്നും അതിന് ജില്ലാ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.

പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ മാരായ സ്റ്റെപ്‌റ്റോ ജോ, സുനില്‍ എിവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലയിലെ മയക്ക് മരു്ന്ന് മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യാനും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനും പൊതു ജനങ്ങളുടെ സഹകരണവും സഹായവും പോലീസിന് ആവശ്യമാണെും ലഹരി വില്‍പ്പനയും ഉപയോഗവും ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ 9995966666 ‘യോദ്ധാവ്’ എ വാട്‌സാപ്പ് നമ്പറിലോ, ജില്ലാ ഡാന്‍സാഫ് സംഘത്തിന്റെ 9497980223 എ ഫോണ്‍ നമ്പറിലോ അറിയിക്കണമെന്നും, പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെും ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് അഭിപ്രായപ്പെട്ടു.

Advertisement