വികാസ് വിദ്യാഭ്യാസ സായാഹ്നം നടത്തി

Advertisement

ചവറ. വികാസ് കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സായാഹ്നം പി.എസ്.സി അംഗം സേയ്ഫ് ചക്കുവള്ളി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ ചവറ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. ഹൈസ്കൂൾ തലം വരെയുള്ള 100 വിദ്യാർത്ഥികൾക്ക് വിവിധ പഠനോപകരണങ്ങളും നൽകി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള എൻഡോമെന്റുകളും നൽകി.
സമ്മേളനത്തില്‍ ഡോക്ടർ ബിജു ടെറൻസ് മുഖ്യപ്രഭാഷണം നടത്തി. വികാസ് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. എസ്. രാജൻ പിള്ള സ്വാഗതവും അനന്തു കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

Advertisement