കേരളാ ബാങ്ക് മൈനാഗപ്പള്ളി അക്കൗണ്ടന്‍റ് സിഎസ് അനില്‍കുമാര്‍ നിര്യാതനായി

തേവലക്കര. മൈനാഗപ്പള്ളി കേരളാ ബാങ്ക് അക്കൗണ്ടന്‍റ് മുള്ളിക്കാല ചെട്ടിശേരില്‍ പുത്തന്‍വീട്ടില്‍ സിഎസ് അനില്‍കുമാര്‍ (48)നിര്യാതനായി.കഴിഞ്ഞ 17ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അനിലിന്‍റെ നില ഇന്ന് വഷളായി. വൈകിട്ട് മൂന്നരയോടെ മരിച്ചു. ഭാര്യ ഇന്ദുവിന്‍റെ വൃക്കയായിരുന്നു സ്വീകരിച്ചിരുന്നത്. സംസ്കാരം ബുധനാഴ്ച 11ന്. മക്കള്‍. നന്ദന,നിരഞ്ജന.

Advertisement