പോരുവഴി എച്ച്എച്ച്എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ 295 വിദ്യാർത്ഥികളെ അനുമോദിച്ചു

Advertisement

ശാസ്താംകോട്ട : പോരുവഴി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 295 വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
സ്ക്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി പിടിഎയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ അനുമോദിച്ചത്.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡൻ്റ് അർത്തിയിൽ സമീർ അദ്ധ്യക്ഷത വഹിച്ചു.

പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്,ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്ൺ ഷീജ,ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്ൺ പ്രസന്ന,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി
ചെയർപേഴ്ൺ സുനിതാ ലത്തീഫ്,പഞ്ചായത്ത് മെമ്പർ വിനു ഐ.നായർ,പിറ്റിഎ.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നാസർ മൂലത്തറയിൽ,ചക്കുവള്ളി നസീർ,നൗഷാദ് റ്റി.എസ്,ഷംല,സരിത,റെജീന,ഷീനാ മോൾ,ജിൻസി ഷിജു,അഷറഫ്,സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു,എംപിറ്റിഎ പ്രസിഡൻ്റ് റഷീദാ സജീവ്,എസ്എംസി ചെയർമാൻ അനീഷ് അയന്തിയിൽ,സാംസൺ,അർത്തിയിൽ അൻസാരി തുടങ്ങിയവർ സംസാരിച്ചു സ്കൂൾ പ്രിൻസിപ്പൽ ശ്രീധരൻ പിള്ള.ജി .സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലേഖ ശങ്കർ നന്ദിയും പറഞ്ഞു.

Advertisement