കാരയ്ക്കാട്ട് അനിൽ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ്

ശാസ്താംകോട്ട. കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റായി കാരയ്ക്കാട്ട് അനിലിനെ കെപിസിസി നോമിനേറ്റ് ചെയ്തു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റായി നിയമിതനായ കാരയ്ക്കാട്ട് അനിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.നിലവിൽ ഐവർകാല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,കുന്നത്തൂർ കിഴക്ക് എൻഎസ്എസ് കരയോഗം പ്രസിഡന്റ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു വരികയാണ്. കുന്നത്തൂർ സ്വദേശിയാണ്.മുൻഗാമികളായ തുണ്ടിൽ നൗഷാദിന്റെയും കെ.സുകുമാരൻ നായരുടെയും പാതകൾ പിൻതുടർന്ന് പോഷക സംഘടനകളെയും പാർട്ടിവിട്ടു പോയവരെയും അസ്വാരസ്യങ്ങൾ ഉയർത്തി നിൽക്കുന്നവരെയും കൂട്ടിയോജിപ്പിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പ്രഥമ ലക്ഷ്യമെന്ന് കാരയ്ക്കാട്ട് അനിൽ പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് കോൺഗ്രസ് ശാസ്താംകോട്ട,കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റികൾ.

Advertisement