കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു

കുന്നിക്കോട്:  കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വെട്ടിക്കവല വില്ലേജിൽ മേലില കാരാണി എന്ന സ്ഥലത്ത് ചരുവിള പുത്തൻ വീട്ടിൽ ശശിധരൻ മകൻ 32 വയസ്സുള്ള പക്രം എന്ന് വിളിക്കുന്ന സജിൻ കുമാറിനെയാണ്   കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.  2017 മുതൽ  കള്ളനോട്ട് കേസ്റ്റ്, പോലീസ് വാഹനം തകർത്ത് പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചതുൾപ്പെടെ 6 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് 

അറസ്റ്റിലായ സജിൻ കുമാർ.   കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 30/5/23 തിയതി ജില്ലാ കളക്ടറിന്റെ ഉത്തരവു പ്രകാരം ഇയാൾക്കെതിരെ  കാപ്പ  ഡീറ്റെൻഷൻ ഓർഡർ ആയിട്ടുള്ളതും തുടർന്ന് കുന്നിക്കോട് എസ്.ഐ  ഗംഗാ പ്രസാദ് ,  എസ്.സി.പി.ഒ ബാബുരാജ്, എസ്.സി.പി.ഒ ധനേഷ് എന്നിവരുടെ നേതൃത്വത്തിൽ  എറണാകുളത്ത് പാലാരിവട്ടത്ത് നിന്നും ഇയാളെ   01 .06 .2023 രാത്രിയിൽ പിടികൂടിയത്.

Advertisement