വാഹനങ്ങൾ കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്

കൊട്ടിയം: കാറുകളും സ്കൂട്ടറും 

കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരായ ആദിച്ചനല്ലൂർ കായിക്കര ഹൗസിൽ ഷീല (45)മകൾ നാരായണി (25)എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലം – തിരുവനന്തപുരം ദേശിയപാതയിൽ സിത്താര ജംഗഷന് സമീപം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത് കൊല്ലം ഭാഗത്ത് നിന്നും വന്ന കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടയിൽ അതേദിശയിൽ വന്ന കാറിൽ ഇടിച്ചു നിയന്ത്രണം വിട്ട് എതിർദിശയിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത് അപകടം നടനയുടൻ തന്നെ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊട്ടിയം പോലിസ് കേസെടുത്തു.

Advertisement