വെളിനല്ലൂർ ഫെസ്റ്റിന് തുടക്കമായി

 ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ഓയൂർ ടൗൺ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച വെളിനല്ലൂർ ഫെസ്റ്റിന് തുടക്കമായി.ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ മുഖ്യാതിഥിയായി. ബ്ലോക് പ്രസിഡൻറ് ലതിക വിദ്യാധരൻ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം ഷൈൻ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന, ബ്ലോക് മെമ്പർമാരായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് , വ്യാപാരി വ്യവസായി ഏകോപ് സമിതി ഓയൂർ യൂണിറ്റ് പ്രിഡൻറ് സാദിക് , വ്യാപാരി വ്യവസായ സമിതി എരിയ സെക്രട്ടറി സൈജു തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്രയും തുടർന്ന് കുടുംബശ്രീ അവതരിപ്പിച്ച തിരുവാതിരകളിയും നടന്നു.

Advertisement