പുനലൂരിൽ ഇനി പുഷ്പോത്സവത്തിൻ്റെ വസന്തവിസ്മയം

Advertisement

പുനലൂർ. കിഴക്കൻ മലയോര നാടിന് നിറക്കാഴ്ചയേകി പുനലൂരിൽ ഇനി പുഷ്പോത്സവത്തിൻ്റെ വസന്തവിസ്മയ ദിനങ്ങൾ.ഏപ്രിൽ 12 മുതൽ 23 വരെ പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പുനലൂർ കുതിരച്ചിറയിലെ കർഷക കൂട്ടായ്മയാണ് പുഷ്പ കാർഷികമേള ഒരുക്കിയിരിക്കുന്നത്. അവധിക്കാലത്ത് കുട്ടികൾക്ക് ഉല്ലസിക്കാൻ വിവിധ വിനോദ ഉപാധികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.പുനലൂരിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഊട്ടി ഫ്ലവർ ഷോ മാതൃകയിൽ പതിനായിരം സ്ക്വയർ ഫീറ്റിൽ വിപുലമായ വൈവിധ്യമാർന്ന പൂക്കളുടെ വിസ്മയക്കാഴ്ച ഒരുക്കിയിരിക്കുന്നത്.

ഫ്ലവർഷോയ്ക്ക് പുറമെ വിവിധയിനം അലങ്കാര മത്സൃങ്ങൾ, പക്ഷികൾ, അരുമമൃഗങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ട്. പുരാവസ്തു പ്രദർശനം, കാർഷിക ഉൽപ്പന്ന പ്രദർശനം, വനംവകുപ്പിൻ്റെ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ വിവിധ വനവിഭവങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, ചക്ക മഹോത്സവം മാമ്പഴമേള തുടങ്ങി നിരവധി ആകർഷണീയമായ സ്റ്റാളുകൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായി ഡ്രാഗൺ ട്രെയിൻ, മരണക്കിണർ, കിഡ്സ്റൈഡുകൾ എന്നിവയും എല്ലാ ദിവസവും വിവിധ കലാപരിപാടികളും പുനലൂർ പുഷ്പ കാർഷിക മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് മേളയുടെ സംഘാടകരായ കുതിരച്ചിറ കർഷക കൂട്ടായ്മ ഭാരവാഹികൾ ജി രഞ്ജിത്ത്, സി വി രാജേഷ് എന്നിവർ അറിയിച്ചു.

Advertisement