വാള്‍ വീശീ പോലീസ് സംഘത്തിനുനേരെ ആക്രമണം,പ്രതികള്‍ പിടിയിൽ

പാരിപ്പളളി . പോലീസ് പട്രോളിംഗ് സംഘത്തെ ആക്രമിക്കുകയും വാൾ വീശീ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവർ പോലീസ് പിടിയിൽ. കാല്ലുവാതുക്കൽ മേവനക്കോണം ഓമനമന്ദിരത്തിൽ അജി(29), മേവനക്കോണം അജിഭവനത്തിൽ അജിത്(29), മേവനക്കോണം ശ്രീനു ഭവനത്തിൽ ശ്രീനു(28), എന്നിവരാണ് പാരിപ്പളളി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് കാരൂർക്കുളങ്ങര റോഡിൽ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സാബുലാലിന്റെ നേതൃത്വത്തിലെത്തിയ പട്രോളിംങ് സംഘം റോഡിന് നടുവിലായി അലക്ഷ്യമായി കാർ പാർക്ക് ചെയ്തിരിക്കുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്താലാണ് അഞ്ച്‌പേരടങ്ങുന്ന സംഘം പോലീസിനെ ആക്രമിച്ചത്. കാറിന്റെ പിൻസീറ്റിലിരുന്ന വടിവാൾ എടുത്തുവീശി ഭീകരന്തരീക്ഷം സൃഷ്ടിക്കുകയും പോസീസ് ഉദ്ദ്യോഗസ്ഥന്റെ കൈവിരൽ ഇടിച്ചു തകർക്കുകയും ആയിരുന്നു. തുടർന്ന് പാരിപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അൽജാബറിന്റെ നേതൃത്വത്തിൽ സിപിഒ സലാവുദീൻ, സുജിത് ലാൽ, നൗഷാദ്, എന്നിരടങ്ങിയ പോലീസ് സംഘം മൂന്ന് പ്രതികളെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനെ ആക്രമിച്ച രണ്ട് പ്രതികൽ ഒളിവിലാണ്, ഇവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു.

Advertisement