ബൈക്ക് മോഷണം പ്രതി പോലീസ്പിടിയിൽ

Advertisement

മൈലക്കാട്. ശിവനടക്ക് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ. മീനാട് വില്ലേജിൽ താഴംവടക്ക് വയലിൽ പുത്തൻ വീട്ടിൽ സുധീജ്(18) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ക്രിസ്തുമസ് രാത്രിയിൽ മൈലക്കാട് ശിവനടയുടെ സമീപമുള്ള റോഡിൽ വെച്ചിരുന്ന സുമേഷിന്റെ ബൈക്കാണ് ഇയാൾ മോഷണം നടത്തിയത്.

കൊട്ടിയം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയതിരുന്നു. ഇരുചക്ര വാഹന മോഷണം വ്യാപകമായതിനെ തുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു നടത്തിവന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കൊല്ലം ബീച്ച്, റെയിൽവേ സ്റ്റേഷൻ പരിസരം, ലിങ്ക് റോഡ്, വിക്‌ടോറിയ ആശുപത്രി തുടങ്ങീയ ഇരുക്രവാഹനങ്ങൽ കൂടുതലായി എത്തുന്ന വിവിധ സ്ഥലങ്ങൾ പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

കൊട്ടിയം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജിത്, റനോൾസ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യൽ ടീമഗംങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement