ഇത് വെറുമൊരു സ്കൂളല്ല , ബ്രൂക്ക് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ മികവ് എന്താണ്

#brook international school sasthamcotta

മാര്‍ക്കറ്റിംങ് ഫീച്ചര്‍.

ഹത്തായ പാരമ്പര്യങ്ങൾ പലതുമുൾച്ചേർന്ന ഒരു സാംസ്കാരിക ഭൂമികയാണ് ശാസ്താംകോട്ട, കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം മലയാളത്തനിമ വിളിച്ചോതുന്ന കാർഷികസംസ്കൃതി, പുരാവൃത്തങ്ങളും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഭൂഭാഗം നാടകത്തിന്റെയും കലയുടെയും തനിമയുള്ള നിലം എന്നിങ്ങനെ കേരളത്തിന്റെ മുഴുവൻ അഭിമാനമായ ശാസ്താംകോട്ടയിൽ അറിവിന്റെ അക്ഷരവെളിച്ചവുമായി വിദ്യാഭ്യാസരംഗത്ത് രണ്ടു പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന അനുഭവപരിചയവുമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ നിറഞ്ഞു നില്ക്കുന്നു.

കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു എഡ്യൂക്കേഷണൽ ഹബ്ബാണ് ഇന്ന് ശാസ്താംകോട്ട കുമ്പളത്തു ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജും വിവിധങ്ങളായ പൊതു വിദ്യാലയങ്ങൾക്കുമൊപ്പം ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിനും ആ വളർച്ചയിൽ വലിയ പങ്കുണ്ട്.

2005 ജൂൺ രണ്ടാം തീയതി റവ.ഡോ.ജി.അബ്രഹാം തലോത്തിലിന്റെ നേതൃത്വത്തിൽ കിന്റർഗാർഡൻ മുതൽ ആറാംക്ലാസ്സ് വരെയുള്ള 130 ഓളം കുട്ടികളുമായി ആരംഭിച്ച ബ്രൂക്ക് ഇന്റർനാഷണൽ ഇന്ന് രണ്ടായിരത്തോളം കുട്ടികളുമായി കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കേരളത്തിലെ തന്നെ ഏറ്റവും മികച്ച സി.ബി.എസ്.ഇ സ്കൂളുകളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള നൂറോളം അദ്ധ്യാപകരും സയൻസ്,മാത്ത്സ്,ATL,റോബോടിക് ലാബുകളും,ക്ലബ്ബുകളും സ്മാർട്ട് ക്ലാസ്സ്റൂമുകളും ഈ ലാബുകളും പതിനായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ബ്രൂക്ക് കാഴ്ച ആർട്ട് അക്കാദമി എന്നപേരിലുള്ള നാടകക്കളരിയും, ഔപചാരിക വിദ്യാഭ്യാസത്തിന് പുറമെ ഡ്രോയിങ്, പെയിന്റിങ്, കരാട്ടെ,യോഗ, പെൺകുട്ടികൾക്കുള്ള പ്രത്യേക പരിശീലനവും വിശാലമായ മൈതാനവും ഫുട്ബാൾ ഗ്രൗണ്ടും സ്കൂളിന് 32 കിലോ മീറ്റർ ചുറ്റളവിൽ സ്കൂൾ ബസ് സൗകര്യവും ഒക്കെയായി അഞ്ചര ഏക്കറോളം സ്ഥലത്തായി ബ്രൂക്ക് ഇന്റർനാഷണൽ പരിലസിക്കുന്നു.കൊല്ലം സഹോദയയുടെ പരിധിയിലുള്ള സ്കൂൾ സഹോദയയുടെ മൽസരങ്ങളിലെല്ലാം ഓവറോൾ ചാംപ്യൻ ഷിപ്പോടെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ തുടർച്ചയായി കയ്യടക്കിക്കൊണ്ടിരിക്കുന്നു.

7 കേരള ബെറ്റാലിയൻ NCC യുടെ സേവനവും, സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനയാത്രകളും എല്ലാദിവസവുമുള്ള ഹിന്ദു ന്യൂസ് പേപ്പർ വായനയും, ആർ ജെ യും റേഡിയോ നിലയവും, സസ്യാഹാരത്തെക്കൂടി നമ്മുടെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുതത്തുന്നതിലേക്കായി ബുധനാഴ്ച തോറുമുള്ള പച്ചക്കറികകൊണ്ടുള്ള വിവിധ വിഭവങ്ങളുടെ പ്രദർശനവും അന്ന ദിവസം സസ്യാഹാരം മാത്രം ഉപയോഗിയ്ക്കുന്നതിലൂടെ കുട്ടികളിൽ സസ്യാഹാരത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നതരത്തിലുള്ള പ്രവർത്തനങ്ങളും ബ്രൂക്കിന്റെ മാത്രം പ്രത്യേകതയാണ്

WISDOM TO WIN WE TEACH FOR LIFE എന്നതാണ് സ്കൂളിന്റെ ആപ്തവാക്യം അതായത് ജീവിതത്തിൽ വിജയിക്കാനുള്ള നൈപുണ്യം കുട്ടികൾക്ക് അവരുടെ ചെറുപ്പത്തിലെ ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന തത്ത്വം.അതിന്റെ ദൃഷ്ടാന്തമെന്നോണം ബ്രൂക്കിലെ പഠനം പൂർത്തിയാക്കിയ കുട്ടികൾ ഇന്ന് ഉന്നതമായ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ചു മുന്നേറികൊണ്ടിരിക്കുന്നു…
ചിരപുരാതനവും ഐതിഹ്യപ്പെരുമ നിറഞ്ഞതുമായ ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രവും ആഞ്ഞിലിമൂട് st. തോമസ് ദേവാലയവും ടൗൺ ജുമാ മസ്ജിദും ഓർത്തഡോക്സ് ബാവ ബസേലിയസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻന്റെ കബറടക്കം ചെയ്ത പുണ്യവുമെല്ലാം ഒത്തിണങ്ങിയ ശാസ്താംകോട്ട മത സൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ബ്രൂക്ക് ഇന്റർനാഷണൽ തങ്ങളുടെ കുഞ്ഞുങ്ങളെ മുന്നോട്ടു നയിക്കുന്നത്.

അതിന്റെ ഭാഗമെന്നോണമാണ് കുമ്പളത്തു ശങ്കുപ്പിള്ളയുടെ നേതൃത്വത്തിൽ സർവ്വ മത സമ്മേളനത്തിനു തന്നെ വേദിയായ ഈ തടാകതീരത്തിൻ കരയിലെ വിദ്യാലയ മുറ്റത്തേക്ക് One Billon Youth For Peace എന്ന സമാധാന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സന്ദേശങ്ങളുടെ ഭാഗമായ സമാധാന നൊബേൽ ജേതാവ് ജെറി വൈറ്റും സംഘവും ബ്രൂക്കിലെ കുട്ടികളുമായി സംവദിക്കാൻ എത്തിയതും. അതാകട്ടെ ബ്രൂക്കിന്റെ പ്രശസ്തി അന്താരാഷ്ട്ര തലത്തിൽ എത്തിച്ചു എന്നതിനപ്പുറം ലോക രാജ്യങ്ങളിലെ സാംസ്കാരിക നായകരും മഹദ് വ്യക്തികളും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നത്തിലൂടെ ബ്രൂക്കിലെ കുട്ടികൾക്ക് സാംസ്കാരിക വിനിമയത്തിന്റെ വലിയ വേദി സാർവ്വലൗകിക തലത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഞങ്ങൾ ഞങ്ങളുടെ നേട്ടമായി കാണുന്നത്.

നാടകആചാര്യനായ ജി ശങ്കരപ്പിള്ളയുടെ കർമ്മമണ്ഡലവും നാടൻ കലാരൂപങ്ങളെയും നാടൻ പാട്ടുകളെയുമൊക്കെ നാടകത്തിന്റെ വലിയ ക്യാൻവാസിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനായ് കാവാലവും നരേന്ദ്രപ്രസാദും സി. എൻ. ശ്രീകണ്ഠൻ നായരും ചേർന്ന് തനത് നാടകവേദി എന്ന നാടക സാങ്കേതത്തിന് രൂപം നൽകിയതും നാടൻ പാട്ടിനെ കൂടുതൽ ജനകീയമാക്കിയ ബി. എസ്. ബാനർജിയുടെ ശബ്ദസൗകുമാര്യവും ശാസ്താംകോട്ടയുടെ മാത്രം പൈതൃക സ്വത്താണ്. ആ പൈതൃകത്തെ വീണ്ടെടുക്കാനുള്ള ഒരു ചുവടുവയ്പ്പിനും ബ്രൂക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിയുടെ നേതൃത്വത്തിൽ സ്കൂൾ മേഖലയിലെ ആദ്യ സംരംഭമായ ബ്രൂക്ക് കാഴ്ച ആർട്ട് അക്കാദമി എന്ന പേരിൽ ഒരു നാടകക്കളരിക്ക് തുടക്കം കുറിക്കുകയും അതിന്റെ ആദ്യ അവതരണമായ അഥിന യുടെ പ്രൗഡോജ്ജ്വല മായ അവതരണം പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തു എന്നുള്ളത് ഞങ്ങളുടെ അഭിമാനമാണ്

അദ്ധ്യയന വർഷത്തിന്റെ ഭാഗമായി വരുന്ന പരിസ്ഥിതിദിനം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം,അദ്ധ്യാപക ദിനം, ശിശുദിനം തുടങ്ങി എല്ലാ ആഘോഷങ്ങളും വർണ്ണാഭമായി സ്കൂളിൽ ആഘോഷിച്ചു വരുന്നു. എല്ലാവർഷവും നടത്തുന്ന ആനുവൽ ഡേയ്ക്കൊപ്പം സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കായി ബ്രൂക്ക് ഏക്സ ലൻസ് അവാർഡ് മൂന്നുവർഷമായി നൽകിവരുന്നു ഐജി പി വിജയൻ, ഡോ.സഞ്ജയ് രാജ് സംവിധായകൻ ബ്ലെസ്സി എന്നിവരാണ് ഇതുവരെ ബ്രൂക്ക് എക്സലൻസ് അവാർഡ് നേടിയത്.

#education kerala

#https://brookinternationalschool.com/abt.php

.മാര്‍ക്കറ്റിംങ് ഫീച്ചര്‍

Advertisement