ജഡ്ജിയുടെ വീട്ടിൽ മോഷണം

അഞ്ചൽ. സബ് ജഡ്ജിയുടെ അടഞ്ഞുകിടന്ന വീട്ടിൽ മോഷണം.തിരുവനന്തപുരം വഞ്ചിയൂർ മുൻസിഫ് കോടതി സബ് ജഡ്ജിയുടെ അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇടയത്തെ കുടുംബവീട്ടിലാണ് മോഷണം നടന്നത്. ഏതാനും ദിവസമായി ആൾത്താമസമില്ലാത്തതിനാൽ വീട് അടച്ചിട്ടിരുന്നതായിരുന്നു.കഴിഞ്ഞ ദിവസം ജഡ്ജിയും കുടുംബവും വീട്ടിലെത്തിയപ്പോൾ മുൻ വശത്തെ കതക് തുറന്ന നിലയിൽ കാണപ്പെട്ടു. അകത്ത് കയറി പരിശോധിച്ചപ്പോൾ സാധനങ്ങൾ ക്രമം തെറ്റിയ നിലയിൽ കാണപ്പെട്ടു.വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസെത്തി മേൽ നടപടിയെടുത്തു. വീട്ടിനുള്ളിൽ നിന്നും ഇരുന്നൂറ് രൂപയോളം നഷ്ടപ്പെട്ടതായി ജഡ്ജിമൊഴി നൽകി.

Advertisement