ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ നൽകുന്നു

കൊല്ലം.അലിംകോ ബാംഗ്ലൂരിന്റെ സഹായത്തോടെ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ നൽകുന്നു പദ്ധതി

ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ (കൃത്രിമ കാലുകൾ, വീൽചെയർ, മുചക്ര സൈക്കിൾ, ശ്രവണ സഹായി, കാലിപ്ർ, ബ്ലൈൻഡ് സ്റ്റിക്ക്, എം. ആർ.കിറ്റ് (18 വയസിന് താഴെ ഉള്ളവർക്ക്) ക്രച്ചസ്, എന്നിവ സൗജന്യമായി ലഭിക്കു ന്നതിന് വേണ്ടി അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്‍റര്‍ ഫോര്‍ ഡിഫറന്‍റ്ലി ഏബിള്‍ഡ്, അലിംകോ ജില്ലാ സ്പെഷ്യൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, റോട്ടറി ക്ലബ്ബുകൾ, നാഷണൽ ട്രസ്റ്റ് എല്‍ഐസി എന്നിവയുടെ സംയുക്ത സഹകരണത്തോടെ അസസ്മെന്‍റ് ക്യാംപ് ഫെബ്രുവരി മാസം 20,21,22,23 തീയതികളിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് നടത്തുന്നു

ഫെബ്രുവരി 20 –മനോവികാസ് സ്പെഷ്യൽ സ്കൂൾ, ശാസ്താംകോട്ട.

ഫെബ്രുവരി 21 കൃഷ്ണപിള്ള മെമ്മോറിയൽ ഹാൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പുനലൂർ

ഫെബ്രുവരി 22 – ജവഹർ ബാലഭവൻ കൊല്ലം

ഫെബ്രുവരി 23 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പാരിപ്പള്ളി

അർഹരായവരെ തെരഞ്ഞെടുക്കുന്നതിനായി താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ (കോപ്പി) സഹിതം ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

  1. 40% മോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്
  2. മാസവരുമാനം 22500/ രൂപായിൽ താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ആരുടെയെങ്കിലും കത്ത് (അവരുടെ ലെറ്റർപാഡിൽ സീലോടു കൂടിയത്.

ഓഫീസിൽ നിന്നോ അല്ലെങ്കിൽ കോർപ്പറേഷൻ കൗൺസിലർ/മുൻസിപ്പൽ കൺസിലർ പഞ്ചായത്ത് അംഗം

എന്നിവരിൽ മേൽവിലാസം തെളിയിക്കുന്ന രേഖ റേഷൻ കാർഡ്,ആധാർ 4. പാസ്പോർട്ട് സൈസ് ഫോട്ടോ,

• ക്യാമ്പിലൂടെ കണ്ടെത്തുന്നവർക്ക് തുടർന്ന് നാല് മാസത്തിനകം സഹായ ഉപകരണങ്ങൾ ലഭ്യമാകും.

മറ്റ് ഒരുതരത്തിലുള്ള സാമ്പത്തിക സഹായവും ഈ ക്യാമ്പിൽ നിന്നും ലഭിക്കുന്നതല്ല എന്നും സംഘാടകര്‍ അറിയിച്ചു.

Advertisement