ചവറ വികാസിൽ ഒഎൻ വി അനുസ്മരണം നടത്തി

Advertisement


ചവറ. വികാസ് കലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി ഒ. എൻ. വിയുടെ ഏഴാം ചരമ വാർഷികത്തോ ടനുബന്ധിച്ചു അനുസ്മരണ സമ്മേളനം നടന്നു.
വികാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചവറ കെ. എസ്. പിള്ള അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കവിയുമായ വിനോദ് വൈശാഖി അനുസ്മരണ പ്രഭാഷണം ഉദ്ഘാടനാ ചെയ്തു.

ഒ. എൻ. വിയുടെ ജന്മ ഗൃഹമായ നമ്പ്യാടിക്കൽ വീട്ടിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും കാവ്യർച്ചനയിൽ സാന്ദ്ര, വർഷ, നിഖില, രശ്മി എന്നിവർ ഒ. എൻ. വി കവിതകൾ ചൊല്ലി.
അനുസ്മരണ കമ്മിറ്റി കൺവീനർ അനന്ദുകൃഷ്ണൻ സ്വാഗതവും വികാസ് സെക്രെട്ടറി വിഷ്ണു നന്ദിയും രേഖപ്പെടുത്തി

Advertisement