ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം. പരവൂർ യൂണിറ്റ് സംഘാടക സമിതി രൂപീകരിച്ചു

പരവൂർ .കൊല്ലത്ത് ഫെബ്രുവരി 24,25,26 തീയതികളിൽ നടക്കുന്ന ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി പരവൂർ യൂണിറ്റ് സംഘാടക സമിതി രൂപീകരിച്ചു. ഓഫീസ് ഉദ്ഘാടനം അഡ്വ.കെ.സോമപ്രസാദ് Ex MP നിർവ്വഹിച്ചു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പരവൂരിൽ സാംസ്‌കാരിക സമ്മേളനവും കാഥികൻ ചിറക്കര സലീമിന്റെ കഥാ പ്രസംഗവും നടത്തുന്നുണ്ട്. സംസ്ഥാന സമ്മേളന പ്രവർത്തനങ്ങളെ കുറിച്ചു ജില്ലാ സെക്രട്ടറി അഡ്വ പി കെ ഷിബു വിശദീകരിച്ചു പരവൂർ മുൻ നഗരസഭാ ചെയർമാൻ കെ പി കുറുപ്പ്‌ രക്ഷാധികാരിയും സി പി ഐ( എം) ഏരിയാ സെക്രട്ടറി കെ സേതുമാധവൻ ചെയർമാനായും അഡ്വ ദീപേഷ് ജനറൽ കൺ വീനറായും അഭിഭാഷകരും പൗര പ്രമുഖരും അടങ്ങുന്ന 101 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

Advertisement