കോളേജ് വളപ്പിൽ തീപിടുത്തം, അഗ്നിശമനസേന കെടുത്തി 

Advertisement

പുനലൂർ : ശ്രീനാരായണ കോളേജിന്റെ വളപ്പിൽ ഉണക്ക പുല്ലിനു തീപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ  കൂടുതൽ സ്ഥലത്തേക്ക് ആളിപ്പടർന്ന തീപുനലൂർ അഗ്നിരക്ഷാ  നിലയത്തിൽ നിന്നും സേനാംഗങ്ങൾ എത്തി കെടുത്തി. തിങ്കളാഴ്ച രണ്ടരയോടെ ആയിരുന്നു സംഭവം.

  തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആരെങ്കിലും തീയിട്ടതോ സിഗരറ്റ് കുറ്റി പോലെ തീ പടരാൻ ഇടയാകുന്ന വസ്തുക്കൾ വലിച്ചെറിഞ്ഞതോ ആകാം കാരണമെന്നാണ് സംശയിക്കുന്നതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാവർഷവും ഇതേസമയം ഇവിടെ തീപിടുത്തം ഉണ്ടാകാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി

Advertisement