പിൻവാതിൽ നിയമനം അവസാനിപ്പിക്കണം

ശാസ്താംകോട്ട: സർക്കാർ മുൻ കൈ എടുത്ത്പി.എസ്.സി യേയും എം ബ്ലോയിമെന്റ് എക്സ്ചേഞ്ചിനേയും നോക്ക് കുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ആവശ്യപ്പെട്ടു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് തുണ്ടിൽ നൗഷാദ് നേതൃത്വം നൽകിയ പൗര വിചാരണ ജാഥയുടെ ഒന്നാം ദിവസസമാപന സമ്മേളനം പടിഞ്ഞാറെ കല്ലട വിളന്തറയിൽഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കല്ലട രമേശ്, കാരു വള്ളിൽ ശശി, വൈ. ഷാജഹാൻ, പി.നൂർദീൻ കുട്ടി, ബി. ത്രിദീപ് കുമാർ ,കല്ലട ഗിരീഷ്, സുരേഷ്ചന്ദ്രൻ , നിഥിൻ കല്ലട, പോൾ സ്‌റ്റഫ്, എൻ.ശിവാനന്ദൻ ,സുബ്രമണ്യൻ, കിരൺ , ബാബു കുട്ടൻ, ഡാർവിൻ, വി പിൻ , കുന്നിൽ ജയകുമാർ , ദിന കർകോട്ട കുഴി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement