ബാല ഭട്ടാരക സംസ്കൃത സ്കൂൾ ബഹുനില മന്ദിരോദ്ഘാടനം

ബാല ഭട്ടാരക സംസ്ക്യത സ്കൂൾ ബഹുനില മന്ദിരോദ്ഘാടനം 13ന്

കരുനാഗപ്പള്ളി. പന്മന മനയിൽ ശ്രീബാല ഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം ജനുവരി 13ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. മൂന്ന് കോടി രൂപ ചിലവിൽ മൂന്നു നിലകളിലായി 12 ക്ലാസ് റൂമുകളും, ഓഫീസ് റൂമുകളും അടങ്ങിയ ആധുനിക സംവിധാനങ്ങളോടുകൂടിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. ഡോ.സുജിത്ത് വിജയൻ പിള്ള എം എൽ എ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൾ ജൂന താഹ, ഹെഡ്മിസ്ട്രസ് ഗംഗാദേവി.ആർ, പി ടിഎ പ്രസിഡൻ്റ് അബ്ദുൾ സലിം ,വൈസ് പ്രസിഡൻ്റ് സിനികുമാർ ,ആനന്ദ് കുമാർ, സിദ്ധിക്ക് എന്നിവര റി യി ച്ചു.

Advertisement