വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കൊട്ടാരക്കര, ആനക്കോട്ടൂർ മീനാക്ഷം വീട്ടിൽ ചന്ദ്രമതി അമ്മ (62) ആണ്  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ  മരിച്ചത്.. വെള്ളിയാഴ്ച രാവിലെ 10.30ന് തേവലപ്പുറം പാറയിൽ മുക്കിൽ വച്ച്  സ്കൂട്ടറിൽ നിന്നും വീണ് പരിക്കേൽക്കുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മകൻ – അനീഷ്‌കുമാർ, മരുമകൾ – അനു പിള്ള. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Advertisement