ലഹരിമാഫിയയ്ക്കെതിരെ നടപടി,ഒരാളെ ജയിലിലടച്ചു

Advertisement

ചടയമംഗലം .ലഹരിമാഫിയയ്ക്കെതിരെയുള്ള PIT NDPS നടപടി പ്രകാരം കൊല്ലത്ത് അറസ്റ്റ്. നിലമേൽ സ്വദേശി സിയാദിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ലഹരി കടത്തലിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കണമെന്ന സർക്കാർ ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്.

https://videopress.com/v/k2S6a4bu?resizeToParent=true&cover=true&preloadContent=metadata&useAverageColor=true

മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായിയാണ് നിലമേൽ കണ്ണംകോട് ഹസീനാ മൻസിൽ, ശ്രീലാൽ എന്നറിയപ്പെടുന്ന സിയാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. MDMA കൈവശം വെച്ചതിന് നേരത്തെ പിടിയിലായ സിയാദ് 6 മാസത്തോളമായി ജയിലിലായിരുന്നു.ഇതിനുശേഷം ജ്യാമ്യത്തിലിറങ്ങിയ ഇയ്യാൾ വീണ്ടും മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപെടുന്നു എന്നുള്ള രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.ലഹരിമാഫിയയ്ക്കെതിരെയുള്ള PIT NDPS നടപടി പ്രകാരം ലഹരി കടത്തലിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വേണ്ടിയുള്ള സർക്കാരിൽ നിന്നുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കൊല്ലം റൂറൽ പോലീസിൽ അപൂർവമായിട്ടാണ് Pit NDPS ആക്ട് പ്രകാരം ഒരാളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ ആക്കുന്നത്
ചടയമംഗലം ഇൻസ്പെക്ടർ SHO സുനിൽ ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സിയാദിനെ നിലമേലിലെ വീട്ടിൽ നിന്നും പിടികൂടിയത്.പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പെട്ടവരെയാണ് കരുതൽ തടങ്കലിൽ വെക്കുന്നത്.ഒരു വർഷം മുതൽ രണ്ട് വർഷം വരെയാണ് തടവ് കാലാവധി.

Advertisement