ഇ വി കൃഷ്ണപിള്ള സ്മാരക സാഹിത്യഅവാർഡ് സമർപ്പണം നാളെ

Advertisement

ശാസ്താംകോട്ട. ഇ വി കൃഷ്ണപിള്ള സ്മാരക സാഹിത്യ അവാർഡ് സമർപ്പണം ശനിയാഴ്ച വൈകിട്ട് 5.30ന് ഏഴാം മൈൽ ഗവ. എൽപിഎസിൽ നടക്കും.ഈവിയുടെ ജന്മനാടായ കുന്നത്തൂരിലെ പിറവി സാംസ്കാരിക സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവിയും നിരൂപകനുമായ കെ സജീവ്കുമാർ അവാർഡ് ഏറ്റുവാങ്ങും.

യോഗം ഡെപ്യൂട്ടി സ്പീ ക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും. കവി കുരിപ്പുഴ ശ്രീകുമാർ അവാർഡ് വി തരണംചെയ്യും. ഡോ.കെ ബി ശെല്‍വമണി പുസ്തകാവതരണം നടത്തും. ഇളവൂര്‍ശ്രീകുമാര്‍ ഇവി അനുസ്മരണപ്രഭാഷണം നടത്തും. പിഎസ് അനില്‍കുമാര്‍ സ്മാരക പിറവിപ്രതിഭാപുരസ്കാരം മാധ്യമപ്രവര്‍ത്തകന്‍ സി ജെ വാഹിദിന് ബ്ളോക്ക് പ്രസിഡന്‍റ് അന്‍സര്‍ഷാഫി സമ്മാനിക്കും

Advertisement