പൊട്ടിപ്പൊളിഞ്ഞ് തകരാറിലായ ശാസ്താംകോട്ട കോളേജ് റോഡ് നവീകരിക്കണം

ശാസ്താംകോട്ട.പൊട്ടിപ്പൊളിഞ്ഞ് തകരാറിലായ ശാസ്താംകോട്ട കോളേജ് റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ റിക്ഷ മസ്ദൂർ സംഘ് (ബിഎംഎസ്) ശാസ്താംകോട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി എം എസ് സംസ്ഥാന സമിതി അംഗം പരിമണം ശശി ഉൽഘാടനം ചെയ്തു. എം.എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട മണികണ്ഠൻ , രാജീവ് , അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement