ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനാറുകാരന്‍ കുഴഞ്ഞു വീണു മരിച്ചു

കൊല്ലം .ലോകകപ്പ് വിജയാഘോഷത്തിനിടെപതിനാറുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. വിജയാഘോഷം നടത്തിയ സംഘത്തിനൊപ്പം പോവുകയായിരുന്ന അക്ഷയ് പെട്ടെന്ന് തളർന്ന് റോഡ് വക്കിൽ വീഴുകയായിരുന്നു.

സുഹൃത്തുക്കള്‍ അക്ഷയിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. കടുത്ത അർജൻ്റീന ആരാധകനായിരുന്നു അക്ഷയ്.

Advertisement