തേവലക്കര ഗ്രാമ്രപഞ്ചായത്തിലെ ഹരിതകർമ്മസേന ഡിജിറ്റൽ രംഗത്തേക്ക് ;ചവറ നിയോജക മണ്ഡലത്തിൽ ഇതാദ്യം

Advertisement

തേവലക്കര:ചവറ നിയോജക മണ്ഡലത്തിൽ ആദ്യമായി തേവലക്കര ഗ്രാമ്രപഞ്ചായത്തിൽ ഹരിതകർമ്മസേന ഡിജിറ്റൽ രംഗത്തേക്ക് കടക്കുന്നു.ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ക്യൂ.ആർ കോഡ് കെട്ടിടങ്ങളിൽ പതിച്ച് വിവരശേഖരണം ഡിജിറ്റൽ തലത്തിലേേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇതിലൂടെ അധികജോലിഭാരം കുറയ്ക്കാനും കഴിയും.

തേവലക്കര പഞ്ചായത്ത്തല ഉദ്ഘാടനം പടിഞ്ഞാറ്റക്കര രണ്ടാം വാർഡിൽ ബേബിക്കുട്ടൻ തൂലികയുടെ വസതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു.എസ് നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കുുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം അനസ് നാത്തയ്യത്ത്,സെക്രട്ടറി ദിലീപ്.റ്റി,വി.ഇ.ഒമാരായ രഹ്ന, റാഹിലത്ത്,സി.ഡി.എസ്
ചെയർപേഴ്സൺ രതീദേവി , സുജയകുമാരി,ലൈജു, സാന്ദ്ര, വിനോദ്,ഹരിത കർമ്മ സേന അംഗങ്ങൾ,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ,വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർ രാധാമണി സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജി നന്ദിയും പറഞ്ഞു.

Advertisement