അവർണ്ണരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയവരെ സവർണർ എന്ന് പേരിട്ട് അവകാശങ്ങൾ നിഷേധിക്കുന്നതായി എന്‍എസ്എസ് ട്രഷറര്‍ അഡ്വ എന്‍വി അയ്യപ്പന്‍പിള്ള

മൈനാഗപ്പള്ളി. ജാതിയുടെയും മതത്തിന്റെയും ഒരു വേർതിരിവും പാടില്ലെന്ന് പറയുന്ന ഭരണ ഘടനക്കു കീഴിൽ ആണ് രാജ്യത്ത് വേര്‍തിരിവു സൃഷ്ടിക്കുന്നതെന്ന വൈരുദ്ധ്യം നിലനില്‍ക്കുന്നതായി എന്‍എസ്എസ് ട്രഷറര്‍ അഡ്വ.എന്‍വി അയ്യപ്പന്‍പിള്ള പറഞ്ഞു.
ജാതിയും വര്‍ണവും അടിസ്ഥാനത്തിനുള്ള വേർതിരിവ് നായർ കൊണ്ടുവന്നതല്ല , ലോകത്തെല്ലായിടവും നിലനിന്നതാണ് അതിനെതിരേ പോരാടിയവരാണ് നായർ അവർണ്ണരുടെ അവകാശങ്ങൾക്കും ക്ഷേത്ര പ്രവേശനത്തിനും വഴി നടപ്പിനും ഒക്കെ പോരാടിയവരെ സവർണർ എന്ന് പേരിട്ട് മാറ്റി നിർത്തി അവകാശങ്ങൾ നിഷേധിക്കുകയാണ്. മാർക്കിളവ് പോലുള്ള നീതിനിഷേധങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ് ശക്തമാക്കേണ്ടിവരും. നായരോടുള്ള അവഗണനക്കെതിരേ ആരുരിയാടും പ്രവർത്തകർ ചിന്തിക്കണം ജാതിയുടേയും മതത്തിന്റേയും പേരിൽ പൗരൻ അനുഭവിക്കുന്ന വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും അയ്യപ്പന്‍പിള്ള പറഞ്ഞു.

വേങ്ങ കിഴക്ക് 2193 എന്‍എസ്എസ് കരയോഗ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍എസ്എസ് ട്രഷററായി തിരഞ്ഞെടുത്ത എന്‍വി അയ്യപ്പന്‍പിള്ളയെ ആദരിച്ചു.

മെഡിക്കല്‍ ക്യാംപ് മൈനാഗപ്പള്ളി സിഎച്ച്സി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്ജി ബൈജു ഉദ്ഘാടനം ചെയ്യുന്നു

കരയോഗം പ്രസിഡന്‍റ് സി മണിയന്‍പിള്ള അധ്യക്ഷത വഹിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്‍റ് ടി. സത്യവ്രതന്‍പിള്ള,യൂണിയന്‍ഭരണ സമിതിഅംഗം ആര്‍ ജി പിള്ള,യൂണിയന്‍സെക്രട്ടറി ആര്‍ ദീപു, പത്രപ്രവര്‍ത്തകന്‍ ഹരികുറിശേരി,എന്‍എസ്എസ് ജില്ലാകോ ഓര്‍ഡിനേറ്റര്‍ ഡോ. ജി ഗോപകുമാര്‍ വനിതാ സമാജം പ്രസിഡന്‍റ് മായാറാണി, സെക്രട്ടറി സി സുഷമകുമാരി,സെക്രട്ടറി ജി രാധാകൃഷ്ണപിള്ള, കുടുംബസംഗമം ജനറല്‍ കണ്‍വീനര്‍ ആര്‍ കെ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഭാ പുരസ്കാരം, എൻഡോവ്മെൻ്റ് എന്നിവയുടെ വിതരണം – അഡ്വ.എന്‍വി അയ്യപ്പൻ പിള്ളയും
സ്കോളർഷിപ്പ് വിതരണം – യൂണിയൻ വൈസ് പ്രസിഡണ്ട് റ്റി. സത്യവൃതൻ പിള്ളയും
ചികിത്സാ ധനസഹായ വിതരണം യൂണിയൻ ഭരണ സമിതി അംഗം ആർ.ജി.പിളളയും
സ്വയം സഹായ സംഘം സെക്രട്ടറിമാർക്കുള്ള ഉപഹാര സമർപ്പണം _ യൂണിയൻ സെക്രട്ടറി ആർ. ദീപുവും നിർവഹിച്ചു.

മെഡിക്കല്‍ ക്യാംപ് മൈനാഗപ്പള്ളി സിഎച്ച്സി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്ജി ബൈജു ഉദ്ഘാടനം ചെയ്തു.അസി സെക്രട്ടറി എസ് രാജേഷ്, വൈസ് പ്രസിഡന്‍റ് എ ജയകുമാര്‍ എന്നിവര്‍പ്രസംഗിച്ചു. കലാപരിപാടികള്‍, ലക്കി ഡ്രാ എന്നിവ നടന്നു.

Advertisement