കലയും കൂട്ടായ്മയുടെ കരുത്തും മാറ്റുരയ്ക്കുന്ന ഓച്ചിറ കാളകെട്ടുത്സവം നാളെ

കരകളിൽ നിന്ന് ഇരുന്നൂറോളം ചെറുതും വലുതുമായ കെട്ടുകാളകളെ അണിനിരത്തും, അതിശയിപ്പിക്കുന്ന പടുകൂറ്റന്മാര്‍ മുഖ്യാകര്‍ഷണം

ഓച്ചിറ. കൈവെള്ളയിൽ എഴുന്നള്ളിക്കുന്നതു മുതൽ രണ്ടുക്രൈയിനുകള്‍ തള്ളിയും വലിച്ചും നീക്കുന്ന പടുകൂറ്റന്മാര്‍ വരെ, അണിനിരക്കുന്ന പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാളകെട്ടുത്സവം നാളെ. ഓണാട്ടുകരയിൽ കരക്കാർ നിർമിച്ച കൂറ്റൻ കെട്ടുകാളകളെ അലങ്കാരങ്ങളോടെ വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പരബ്രഹ്മ സന്നിധിയിലെത്തിക്കും.

നന്ദികേശ ശിരസു നിര്‍മ്മാണമാണ് കലയുടെ തലപ്പൊക്കം

ഒരു ദശാബ്ദമായി കെട്ടുകാളകളെ നിര്‍മ്മിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും ഒരു മല്‍സര സ്വഭാവം വരികയും പരസ്പരം അനിയന്ത്രിതമായി ഉയരവും വണ്ണവും കൂട്ടി രംഗത്തെത്തിക്കുകയും ചെയ്യുന്ന രീതിയുണ്ട്. ഇത് ഇടക്ക് കാളകളെ എഴുന്നള്ളിക്കാനാവാതെ വരുന്നതിലേക്കുവരെ പോയതോടെ ജില്ലാഭരണകൂടം ഇടപെട്ട് ചില നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ കാളകെട്ട് എന്ന ആചാരം കൈമോശം വരാതെ സംരക്ഷിക്കുകയും അതിന്‍റെ നഷ്ടമായകലാചാരുത വീണ്ടെടുക്കുകയും ചെയ്തത് അതിശയകരമായ കലാ പാരമ്പര്യ പുനരുദ്ധാരണമാണ്.

തങ്ങളുടെ ഉരു കളം നിറയണം,അതാണ് ഓരോകരക്കാരന്‍റേയും ലക്ഷ്യം

കോവിഡ് ഭീഷണിമൂലം കഴിഞ്ഞ രണ്ടു വർഷം കെട്ടുകാഴ്ച ആചാരം മാത്രമായിട്ടായിരു ന്നു നടത്തിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ 52 കരകളിൽ നിന്നു ഇരുന്നൂറോളം ചെറുതും വലുതു മായ കെട്ടുകാളകളെ കരക്കാർ അണിനിരത്തും.

ഉല്‍സവകാലം കാത്ത് ഓരോഉരുവും

ഇക്കുറി 4 ഗ്രേഡുകളായി തിരിച്ചാണു കെട്ടുകാളകൾക്ക് ക്ഷേത്ര ഭരണസമിതി ഗ്രാൻഡ് വിതരണം ചെയ്യുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.

നാളെ പുലർച്ചെ മുതൽ വിശ്വ പ്രജാപതി കാലഭൈരവൻ, ഓണാട്ടുകതിരവൻ, കിണറുമുക്ക് കൊമ്പൻ, ശക്തികുളങ്ങര കൊമ്പൻ, ആദിത്യ കാളകെട്ടു സമിതി, മേമന ദക്ഷിണേശ്വരൻ, ത്രിലോകനാഥൻ, മേമന യുവജനദേശസമിതി, ബ്രഹ്മ തേജോമുഖൻ, പായിക്കുഴി ഇടംപിരി വലംപിരി, വാരനാട് കൊമ്പൻ, പായിക്കുഴി വജ്രതേജോമുഖൻ, വരവിള കൈലാസം കാളകെട്ടു സമിതിയു ടെ ഉൾപ്പെടെയുള്ള കെട്ടുകാളകൾ പരബ്രഹ്മ ഭൂമിയിലേക്ക് നിരനിരയായി വരും.

6ന് മുൻപ് എല്ലാ കെട്ടുകാളകളെ യും അണിനിരത്തണമെന്നാണു ദേശ ജില്ലാ ഭരണകൂടവും പൊലീസും നിർദേശം നൽകിയിട്ടുള്ളത്.

Advertisement