വയോജന ദിനത്തിൽ മുതിർന്ന വോട്ടറെ ആദരിച്ച് ശാസ്താംകോട്ട വില്ലേജ് ഓഫീസ്

ശാസ്താംകോട്ട. വയോജന ദിനത്തിൽ മുതിർന്ന വോട്ടറെ ആദരിച്ച് ശാസ്താംകോട്ട വില്ലേജ് ഓഫീസ്. വയോജന ദിനത്തിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും മുതിർന്ന സമ്മതിദായകരെ ആദരിക്കുന്ന ചടങ്ങ് നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ശാസ്താംകോട്ട വില്ലേജ് ഓഫീസിന്റെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് 77 ആം നമ്പർ ബൂത്തിലെ പത്മാലയം വീട്ടിൽ 103 വയസ്സുള്ള കമലാക്ഷി അമ്മാളിനെയാണ് വീട്ടിലെത്തി ആദരിച്ചത്. വില്ലേജ് ഓഫീസർ എ. അജിത്, സ്പെഷ്യൽ വില്ലേജ് ഓഫീസർ സ്മിത ഭായി, അസിസ്റ്റന്റ് വില്ലേജ് ഓഫീസർ സജിത പ്രകാശ്, മുൻ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ,എസ്.പരശു രാമയ്യർ,രാജേന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.

Advertisement