ഷവർമ കഴിച്ചു ഭക്ഷ്യ വിഷബാധ: സഹോദരങ്ങൾ ആശുപത്രിയിൽ

കൊട്ടാരക്കര: കഴിഞ്ഞ ദിവസം മൈലം ജംഗ്ഷനിലെ ഹോട്ടലിൽനിന്നും ഷവർമ കഴിച്ച മൈലം സ്വദേശികളായ സഹോദരനും സഹോദരിയും ഭക്ഷ്യ വിഷബാധയെ തുടർന്ന് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈലം ജങ്ഷനിലെ ഹോട്ടലിൽ നിന്നും ഞായറാഴ്ച വൈകിട്ട് ഷവർമ്മ കഴിച്ച ഇവർക്ക് രാത്രിയോടെ കടുത്ത ഛർദ്ധിയും, വയറിളക്കവും ഉണ്ടാവുകയായിരുന്നു.

പിന്നീട് കടുത്ത തലവേദനയും, ശരീരം വിറയലുമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. മൈലം പഞ്ചായത്ത്‌ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചെങ്കിലും സ്ഥാപനത്തിനെതിരെ അന്വേഷണമോ നടപടിയോ എടുക്കാൻ തായ്യാറായിട്ടില്ലായെന്നാണ് ആക്ഷേപം. ഷവർമ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വ്യാപകമായി ഉണ്ടാകുന്നെങ്കിലും ഭക്ഷ്യ സുരക്ഷ പരിശോധനകൾ പേരിനു വേണ്ടി മാത്രമാണ് പലയിടത്തും ഉണ്ടായിരിക്കുന്നത്.

Advertisement