ദിലീപിന് യുഎഇ ഗോൾഡൻ വീസ

ദുബായ് . നടൻ ദിലീപിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇന്നലെ രാവിലെയാണ് 10 വർഷത്തെ വീസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ യുഎഇയിലുണ്ടാകും. വിവിധ മേഖലകളിലെ പ്രതിഭകൾക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഗോള്‍ഡന്‍ വീസ നൽകിവരുന്നത്.

Advertisement